തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു എന്ന് കാണിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പടർത്തരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ്(P Rajeeve) നിയമസഭയിൽ വിശദീകരിച്ചു. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ(K N Balagopal) പറഞ്ഞു.
നിയമ നിർമാണ ചർച്ചക്കിടെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തിൽ പ്രതിപക്ഷം ആവർത്തിച്ച് സർക്കാരിനെ വിമർശിച്ചത്. സുപ്രിംകോടതിയിൽ കൃത്യമായി കേസ് നടത്തിയില്ല എന്ന് രമേശ് ചെന്നിത്തല(Ramesh Chennithala) പറഞ്ഞു. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പ്രതിപക്ഷം പറഞ്ഞു.
142 അടി എന്ന പഴയ ഉത്തരവിൽ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീം കോടതി എത്തിയത് സർക്കാർ കോടതിയില്‍ സ്വീകരിച്ച നിലപാട് കൊണ്ടാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 136 അടിയെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും(Thiruvanchoor Radhakrishnan) രാഷ്ട്രീയ പരിഹാരം കാണുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്ന് കെ ബാബുവും(K Babu) ആരോപിച്ചു. നെയ്യാറിൽ നിന്ന് തമിഴ്‌നാടിന് വെള്ളം നൽകാനുള്ള സർക്കാർ തീരുമാനം നയതന്ത്ര പരാജയമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംസ്ഥാന താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















