തിരുവനന്തപുരം: ഇടതു ബന്ധം അവസാനിപ്പിച്ച് കോൺഗ്രിലേക്കെത്തുന്ന ചെറിയാൻ ഫിലിപ്പിനെ(Cherian Philip) സ്വാഗതം ചെയ്ത് എ കെ ആന്‍റണി(A K Antony). കോൺഗ്രസ് പാർട്ടിയിൽ വന്ന ഉടനെ ആർക്കും പദവികൾ കിട്ടില്ല. ചെറിയാന് രാജ്യസഭാ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആന്‍റണിയുടെ സീറ്റ് ചെറിയാന് നല്‍കുമോ എന്ന ചോദ്യത്തിനാണ് മറുപടി.
അങ്ങനെ ചെറിയാനും ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടത് കെപിസിസി(KPCC) പ്രസിഡന്റാണ്. അദ്ദേഹത്തിൻ്റെ വരവ് അണികൾക്ക് ആവേശം ഉണ്ടാക്കും. ആദ്യകാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങള്‍ പിന്നീട് പറഞ്ഞുതീര്‍ത്തുവെന്നും ആന്റണി പറഞ്ഞു. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട സമയത്ത് ഒരു ആഘാതമായിരുന്നു.
അക്കാലത്ത് അദ്ദേഹത്തോട് ചെറിയ പരിഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഏതാനും നാളുകൾക്കകം അതുമാറി. പിന്നീട് ചെറിയാൻ തന്നെ വീട്ടിൽ വന്ന് കാണാറുണ്ടായിരുന്നു. ചെറിയാനുമായി മഞ്ഞുരുക്കം 17വർത്തിനുമുമ്പേ കഴിഞ്ഞതാണ്. ചെറിയാൻ ഫിലിപ്പിൻ്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. ചെറിയാൻ ഒറ്റ പാർട്ടിക്കൊടിയേ പിടിച്ചുള്ളൂ. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ 20 വർഷമായി സിപിഎം പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















