തൊടുപുഴ: മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ ഡാമിൻ്റെ(Mullaperiyar Dam) ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവന്നേക്കും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കെ രാജൻ(K Rajan) അറിയിച്ചു. ഡാമിൻ്റെ രണ്ടു സ്പില്‍വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. മൂന്നാമത്തെ സൈറണ്‍ 7.24നാണ് മുഴക്കിയത്.
ഷട്ടര്‍ തുറന്നത് 7.30നാണ്. ഡാമിലെ ജലനിരപ്പ്138.75 അടിയായി. ഇടുക്കി ഡാമിലെ ജലനിരപ്പ് 0.25 അടി ഉയരും. അതേസമയം, പെരിയാര്‍ തീരത്ത് ജാഗ്രതയുണ്ട്, ജലനിരപ്പ് ഉയരുക 60 സെന്റിമീറ്ററോളമാണ്. വള്ളക്കടവില്‍ 20 മിനിറ്റിനകവും ഇടുക്കി ഡാമില്‍ രണ്ടുമണിക്കൂറിനകവും വെള്ളം എത്തും. അതേസമയം ഇടുക്കി ഡാം തുറന്നേക്കും. ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ചെറുതോണിയില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 2398.32 അടി പിന്നിട്ടു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















