തൊടുപുഴ: മുല്ലപ്പെരിയാർ ഡാം(Mullaperiyar Dam) തുറക്കുന്നതിന് മുന്നോടിയായി മൂന്നാം മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അണക്കെട്ടിൻ്റെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ വീതം തുറക്കുക. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയർന്നു. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്.
മന്ത്രിമാരായ റോഷി അഗസ്റ്റിനും(Roshy Augustine) കെ രാജനും(K Rajan) തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാറിലെത്തി. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാർ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരൂ. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിൽ എത്തും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















