മോസ്കോ: റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുന്നു. സ്വന്തംനിലക്ക് തന്നെ വാക്സിൻ വികസിപ്പിച്ചിട്ടും റഷ്യയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം താരതമ്യേന കുറവാണ്.
ആകെ ജനസംഖ്യയിൽ 32 ശതമാനം ആളുകൾ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് 40,096 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1159 പേർ രോഗബാധിതരായി മരിക്കുകയും ചെയ്തു. തുടർന്ന് ലോക്ഡൗൺ ഉൾപ്പെടെയുള്ള ശക്തമായ പ്രതിരോധ നടപടികൾക്കൊരുങ്ങുകയാണ് രാജ്യം.
ആദ്യപടിയായി മോസ്കോ നഗരം നവംബർ ഏഴുവരെ ഭാഗികമായി അടച്ചു. അവശ്യ സർവിസുകൾക്ക് മാത്രമാണ് നിയന്ത്രണമില്ലാത്തത്. റസ്റ്റാറൻറുകളും സ്പോർട്സ് കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ഭക്ഷണസാധനങ്ങളും മരുന്നും വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















