കേരളം : സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രഖ്യാപനത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിച്ചു നീങ്ങാനുള്ള ആലോചനയിലാണ് എ, ഐ ഗ്രൂപ്പുകൾ. സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകർക്ക് ഗ്രൂപ്പ് നേതൃത്വങ്ങൾ നിർദേശം നൽകി. സമവായത്തിന് വഴിതേടാതെ സംഘടനാ തിരഞ്ഞെടുപ്പിൽ കെപിസിസി മൽസരിക്കുമെന്ന് കെ.സുധാകരന്റെ പ്രസ്താവനയാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. മൽസരിക്കുമെന്ന് അവസാനം പറയേണ്ടിയിരുന്ന വ്യക്തിയായിരുന്നു സുധാകരൻ എന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ പറയുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി രമേശ് ചെന്നിത്തല മറച്ചുവച്ചില്ല.
സുധാകരൻ തിരഞ്ഞെടുപ്പിന് ഒരുങ്ങിയ പശ്ചാത്തലത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ ഇറക്കുന്ന കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ ആലോചന തുടങ്ങി. പാർട്ടി ഭരണഘടന പ്രകാരം തടസമില്ലെങ്കിലും മൽസരിക്കാനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. നേതൃത്വവുമായി തുടക്കത്തിൽ യോജിച്ച് നിന്ന ഇപ്പോൾ അത്ര രസത്തിൽ അല്ലാത്ത കെ.മുരളീധരന്റെ ഉൾപ്പെടെ പേരുകൾ ഗ്രൂപ്പുകൾ ആലോചിക്കുന്നുണ്ട്. അടുത്താഴ്ച തുടങ്ങാനിരിക്കുന്ന അംഗത്വ വിതരണത്തിന് തയാറെടുക്കാൻ ഗ്രൂപ്പുകൾ താഴെത്തട്ടിലേക്ക് നിർദേശം നൽകി.സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സാധാരണ പുന:സംഘടന നടപടികളുമായി മുന്നോട്ടു പോകാറില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇക്കാര്യത്തിലുള്ള ഗ്രൂപ്പുകളുടെ അതൃപ്തിയും പരസ്യമാക്കി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















