ഇത് കിം തന്നെയാണോ എന്ന് ജനങ്ങൾക്ക് പോലും സംശയം തോന്നുന്ന വിധമുള്ള മാറ്റമാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തുന്നത്. ശരീരഭാരം തീരെ കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുള്ള അദ്ദേഹത്തെയാണ് അടുത്തിടെ കണ്ടത്. ഇതോടെ കിം അപരനെ ഇറക്കി എന്ന തരത്തിൽ പ്രചാരണങ്ങളും ശക്തമായിരുന്നു.
എന്നാൽ ഇത്തരം വാദങ്ങളെ തള്ളി രംഗത്തുവന്നിരിക്കുകയാണ് കൊറിയയിലെ ഒരു രഹസ്യാന്വേഷണ ഏജൻസി. ശരീരഭാരം 20 കിലോയോളം അദ്ദേഹം കുറച്ചുവെന്ന് ഏജൻസി വ്യക്തമാക്കുന്നു. 2019ൽ കിമ്മിന്റെ ശരീരഭാരം 140 കിലോയായിരുന്നു. മദ്യപാനവും പുകവലിയും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ അമിത വണ്ണവും പ്രതിസന്ധിയിലാക്കി. ഇതോടെയാണ് അദ്ദേഹം ശരീര ഭാരം കുറച്ചതെന്നാണ് റിപ്പോർട്ടുകൾ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















