കേരളം : പത്തനംതിട്ട –കോട്ടയം അതിർത്തിയിലെ ഏഞ്ചൽവാലിയിലും കണമല വട്ടപ്പാറ പമ്പാവാലിയിലും ഉരുൾപൊട്ടി. എരുമേലി ഉടുമ്പാറമലയിൽ എട്ടിടത്ത് ചെറിയ ഉരുൾപൊട്ടലുണ്ടായെന്നാണ് നാട്ടുകാർ പറയുന്നു. ആളപായമില്ല, ഒരു ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി. ഒട്ടേറെ വീടുകളിലും വെള്ളംകയറി. വിഡിയോ കാണാം.
കൊല്ലം പുനലൂർ തെന്മല മേഖലയിൽ അരമണിക്കൂർ തിമിർത്തു പെയ്തമഴയിൽ വ്യാപകനഷ്ടം. ഇടപ്പാളയത്ത് മൂന്നു വാഹനങ്ങൾ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകിയെത്തിയ ഇടപ്പാളയം സ്വദേശി ഷംനാദിന്റെ ഒാട്ടോറിക്ഷ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. ഇടപ്പാളയത്തുളള മോനച്ചന്റെ ജീപ്പും തെന്മല സ്വദേശിയുടെ കാറുമാണ് ഒഴുക്കിൽപ്പെട്ട മറ്റ് വാഹനങ്ങൾ. മഴവെളളപ്പാച്ചിലിൽ നിരവധി വീടുകളിലും വെളളം കയറി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















