പേരാമ്പ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചിലമ്പ വളവ് വെന്തക്കോസ് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്തയെ (34) ആണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെതാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്.
ബുധനാഴ്ച പേരാമ്പ്ര പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ കൽപത്തൂരിലെ വീട്ടിൽനിന്നും അറസ്റ്റു ചെയ്തു. എസ്.ഐ. ബാബുരാജിൻറെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















