ഇടുക്കി: നിരോധനം പിൻവലിച്ചതോടെ മൂന്നാറിലേക്ക് സന്ദർശകർ എത്തിതുടങ്ങി. മാട്ടുപ്പെട്ടിയിൽ ബോട്ടിംങ്ങ് ആസ്വാദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നിരോധനത്തിന് ശേഷം മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാൻ വീണ്ടും സന്ദർശകർ എത്തിയതോടെ കച്ചവട സ്ഥാപനങ്ങളും സജീവമാവുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ ടൂറിസം മേഖലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്.
വനംവകുപ്പിന്റെ കീഴിലുള്ള രാജമലയും ഫ്‌ളവർ ഗാർഡനും പ്രവർത്തം നിർത്തിയിരുന്നില്ല. ഇവിടേക്ക് മഴയെ അവഗണിച്ച് സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ തിരക്ക് പാടെ കുറവായിരുന്നു. ജലാശയങ്ങളിലെ ബോട്ടിംങ്ങ് അടക്കമുള്ള വിനോദ സഞ്ചാര മേഖലകൾ വീണ്ടും സജീവമായതോടെ സന്ദർശകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
ദീപാവലി അവധിയോട് അനുബന്ധിച്ച് അന്യസംസ്ഥാനത്ത് നിന്നുള്ളവരും മൂന്നാറിലെത്തും. കൊവിഡിൽ നിന്നും പതിയെ ഉയർത്തെഴുന്നേറ്റ മൂന്നാറിലെ വ്യാപാര മേഖലയെ മഴ വീണ്ടും തകർച്ചയിലേക്ക് നയിച്ചിരുന്നു. മഴ പ്രവചനം മൂലം അലർട്ടുകൾ പ്രഖ്യാപിക്കുന്നതോടെ സന്ദർശകരെ വിലക്കുന്നത് ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ പട്ടിണിയിലാക്കുകയാണ്.. പ്രശ്‌നത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















