തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴക്ക് സാധ്യത. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തിനടുത്തുള്ള ന്യൂനമർദം കേരളതീരത്തിനടുത്തുകൂടി നീങ്ങുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപമെടുക്കുന്നതായി റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. കോട്ടയത്തെ മലയോര മേഖലയിൽ മഴ ശക്തമാണ്. എരുമേലി എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല, വീടുകളിൽ വെള്ളം കയറി. മഴക്കെടുതി നേരിടാൻ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി റവന്യൂമന്ത്രി പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















