ഒരു ജനക്കൂട്ടം തെരുവിൽ അള്ളാഹു അക്ബർ എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് വൈറലായതിന് പിന്നിലെ കാരണം വളരെ ലളിതമാണ്. മതം. കൊൽക്കത്തയിലെ കാളിമത്ത് ക്ഷേത്രത്തിൽ പ്രാർത്ഥന നിർത്തി ക്ഷേത്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങൾ പ്രകടനം നടത്തിയെന്ന് പ്രചരിപ്പിച്ചാണ് വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. എന്നാൽ ഈ വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. പക്ഷെ വർഗീയത പരത്താൻ ഉപയോഗിക്കുന്നത് ഇന്ത്യയിൽ ആണെന്ന് മാത്രം.
‘ധർമോ രക്ഷതി രക്ഷിതാ’ എന്ന ട്വിറ്റർ അക്കൗണ്ട് പ്രസ്തുത ക്ലിപ്പ് ഇന്ത്യയിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ട്വീറ്റ് ചെയ്തത്. നിരവധി പേർ ഇത് പങ്കുവെക്കുകയും കാണുകയും ചെയ്തു.
कोलकाता में काली मठ मंदिर में पूजा रोकने के लिए चिल्लाते हुए हजारों की तादाद में मलिच्छ कौम (मुस्लिम), यह वही मठ है जहां श्री रामकृष्ण परमहंस जी द्वारा की जाती थी पूजा । अब ये (तथाकथित शांति प्रेमी)मंदिरों को बंद कराने की मांग कर रहे हैं। यह हमारे अपने देश में क्या हो रहा है?👇 pic.twitter.com/aKV0no7k8v
— धर्मो रक्षति रक्षितः🚩🙏 (@Dharm_3317) October 22, 2021
സമാനമായ സന്ദേശവുമായി സൗരഭ് ശ്രീവാസ്തവ എന്നയാളും വീഡിയോ ട്വീറ്റ് ചെയ്തു.
👆🏻👆🏻*कोलकाता में काली मठ मंदिर में पूजा रोकने के लिए चिल्लाते हुए हजारों की तादाद में मलिच्छ कौम (मुस्लिम), यह वही मठ है जहां श्री रामकृष्ण परमहंस जी द्वारा की जाती थी पूजा । अब ये (तथाकथित शांति प्रेमी) मंदिरों को बंद कराने की मांग कर रहे हैं। यह हमारे अपने देश में क्या हो रहा pic.twitter.com/2IKbao7tZ1
— सौरभ श्रीवास्तव 🚩हिंदी🚩 हिंदू 🚩हिन्दुस्थान (@Sourabh3507) October 22, 2021
ഫേസ്ബുക്ക് ഉപയോക്താവായ ‘രജനി കട്ടേ’യും കൊൽക്കത്തയിലെ കാളിമത്ത് ക്ഷേത്രത്തിൽ പ്രാർത്ഥന നിർത്തി ക്ഷേത്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങൾ പ്രകടനം നടത്തിയെന്ന അവകാശവാദവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ പരിശോധനയിൽ വീഡിയോ ചിത്രീകരിക്കുന്നയാൾ ബംഗ്ലാദേശി ഭാഷയിൽ സംസാരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. കൊൽക്കത്തയിലെ ബംഗാ ഭാഷയും ബംഗ്ലാദേശിലെ ഭാഷയും തമ്മിൽ ഉച്ചാരണത്തിൽ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ ഇതിനേക്കാൾ വീഡിയോയുടെ വാസ്തവം വെളിപ്പെടുത്തുന്നത് ഇത് ബംഗ്ലാദേശിലെ ഫെനി എന്ന പട്ടണത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമാകുന്നതോടെയാണ്. ചില ഉപയോക്താക്കൾ വൈറലായ പോസ്റ്റിന് മറുപടിയും നൽകിയിട്ടുണ്ട്.
https://www.youtube.com/watch?v=ooPJ8FlUMII
കൂടുതൽ വ്യക്തതക്കായി നടത്തിയ കീവേഡ് സെർച്ചിൽ ബംഗ്ലാ ടിവിയുടെ ഒക്ടോബർ 16-ലെ വീഡിയോ റിപ്പോർട്ട് കാണാനിടയായി. ഈ റിപ്പോർട്ടിൽ ദൃശ്യമാകുന്ന ലൊക്കേഷൻ വൈറൽ വീഡിയോയിലുള്ളതുമായി പൊരുത്തപ്പെടുന്നു. എന്നിരുന്നാലും, ബംഗ്ലാ ടിവി വീഡിയോ രാത്രിയിൽ റെക്കോർഡുചെയ്‌തു. ഒക്‌ടോബർ 16-ന് ബംഗ്ലാദേശിലെ ഫെനി എന്ന പട്ടണത്തിൽ ഹിന്ദു-മുസ്‌ലിം സമൂഹം തമ്മിലുള്ള തർക്കത്തിന്റെ അതേ വീഡിയോ മറ്റൊരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ടു. ഫെനിയിലെ ദുർഗാപൂജ പന്തലിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണത്തിന് ശേഷമാണ് തർക്കം ഉടലെടുത്തതെന്ന് ബിഡി ന്യൂസ് 24-ന്റെ ഒരു വാർത്തയും ഞങ്ങൾ കണ്ടു. ഒക്ടോബർ 17-ന് ബംഗ്ലാദേശ് മാധ്യമമായ പ്രോതോം അലോ ഈ തർക്കത്തിന് കവറേജ് നൽകി.
ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ പൂജ ഉത്സവ കൗൺസിൽ ട്രങ്ക് റോഡിലെ കാളി മന്ദിറിന് പുറത്ത് മനുഷ്യച്ചങ്ങല രൂപീകരിച്ചതായി ലേഖനത്തിൽ പറയുന്നു. ഇത് ബോറോ മസ്ജിദിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നവർക്ക് തടസമായി. ഇതേത്തുടർന്ന് പൂജാ കൗൺസിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നവരും തമ്മിൽ സംഘർഷമുണ്ടായി. അക്രമത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ലോക്കൽ പോലീസും ലാത്തിച്ചാർജ് നടത്തി.
ബംഗ്ലാദേശി യൂട്യൂബ് ചാനലായ ‘ജസകല്ലാഹ് മീഡിയ’ ഒക്ടോബർ 16 ന് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഈ വീഡിയോ പോസ്റ്റ് ചെയ്തു.
ചുരുക്കത്തിൽ, കൊൽക്കത്തയിൽ മുസ്ലീങ്ങൾ ക്ഷേത്രം അടച്ചുപൂട്ടാൻ പ്രകടനം നടത്തിയെന്ന തെറ്റായ അവകാശവാദത്തോടെ ബംഗ്ലാദേശിലെ ഹിന്ദു-മുസ്ലീം സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്.