പത്തനംതിട്ട: ശബരിമലയിൽ(Sabarimala) വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഹൈക്കോടതി(High Court). വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബോർഡിൻ്റെ അനുമതി വേണം അല്ലാത്തപക്ഷം നടപടി നിയമ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പോലീസിനെയും കോടതി വിമർശിച്ചിരുന്നു.
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു.
2011 മുതൽ വെർച്വൽ ക്യുവിന് ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാൽ വെർച്വൽ ക്യു സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ദേവസ്വം ബോർഡിൻ്റെ അധികാരത്തിൽ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കോടതി പറയുന്ന പരിഷ്കാരങ്ങൾ നടത്താൻ തയ്യാറെന്നും അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















