കൊച്ചി: മോഹന്‍ലാല്‍(Mohanlal) ചിത്രം ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം'(Marakkar Arabikadalinte Simham) ഒടിടിയിലേക്ക്(OTT) പോയേക്കുമെന്ന സൂചന ശക്തമായതോടെ തിയറ്ററുകളിൽ എത്തിക്കാൻ ചർച്ച. ഫിലിം ചേംബറാണ് നടൻ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി(Antony Perumbavoor) ചർച്ച നടത്തുക. ഇതിനായി പ്രസിഡന്റ് സുരേഷ് കുമാറിനെ ചർച്ചയ്ക്കായി ചേംബർ ചുമതലപ്പെടുത്തി. മരക്കാർ ഒടിടിയിലേക്ക് കൊടുക്കാൻ ചർച്ച നടക്കുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിലും മരക്കാർ പോലുള്ള ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുന്നത് ദോഷം ചെയ്യുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്(Fiyok) ചെംബറിനെ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ആലസ്യത്തില്‍ നിന്നും ഉണരാന്‍ മരക്കാർ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി(Amazon Prime) ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി വരികയാണ്.
കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. ഇന്നലെമുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങി. അന്യഭാഷാ ചിത്രങ്ങളാണ് ആദ്യദിവസങ്ങളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ജോജു ജോര്‍ജും(Joju George) പൃഥ്വിരാജും(Prithviraj Sukumaran) അഭിനയിച്ച ‘സ്റ്റാര്‍'(Star) വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















