ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ബേസിൽ ജോസഫ്(Basil Joseph) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’യുടെ(Minnal Murali) ട്രെയിലർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ(Netflix) ലോകമൊട്ടാകെ റിലീസ് ചെയ്യും.
മുഴുനീള കോമഡി ചിത്രമായാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. പല കഴിവുകളുണ്ടെങ്കിലും മിന്നൽ മുരളിക്ക് പറക്കാനാവില്ലെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്.
‘ഗോദ’(Godha) എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ‘മിസ്റ്റര്‍ മുരളി’യെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ‘മെരുപ്പ് മുരളി’യെന്ന് തെലുങ്ക് പതിപ്പിനും ‘മിഞ്ചു മുരളി’യെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍(Sameer Thahir) ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍(Shaan Rahman). ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്(Aju Varghese), ബൈജു, ഹരിശ്രീ അശോകൻ(Harisree Ashokan), മാമുക്കോയ(Mamukkoya), ഫെമിന ജോർജ്. ബിജുക്കുട്ടൻ(Bijukuttan), സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ്(Jude Anthany Joseph) തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ(Arun Anirudhan), ജസ്റ്റിൻ മാത്യു(Justin Mathew) എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















