കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ(UAPA) കേസിൽ പ്രതി താഹ ഫസലിൻ്റെ(Thwaha Fasal) ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. കൂടാതെ അലന്‍ ഷുഹൈബിൻ്റെ(Alan Shuhaib) ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനമുണ്ടാകും. എന്‍ഐഎ ആണ് അലൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
കേസിൽ അലന്‍ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും സുപ്രിംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്‍ഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. എന്‍ഐഎ കോടതിയിൽ അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നു. അതേസമയം താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















