തിരുവനന്തപുരം: പേരൂർക്കടയിലെ ദത്ത് (ADOPTION) വിവാദത്തിൽ അനുപമയുടെ(anupama)മാതാപിതാക്കൾ ഉൾപ്പെടെ 6 പ്രതികൾക്ക് മുൻജാമ്യം നൽകരുതെന്ന് പൊലീസ്.കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ സ്വാധീനമുളള പ്രതികൾ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
അതേ സമയം, കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയിലെ രേഖകൾ പരിശോധിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്‍റെ മൊഴി വനിതാ- ശിശു വികസന ഡയറക്ടർ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















