പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിലെ അരുൺ ഡോക്ടർക്ക് ബിഗ് സല്യൂട്ടുമായി സോഷ്യൽ മീഡിയ. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുമുന്നിലാണ് ഈ സംഭവം നടന്നത്.ഗവ. മെഡിക്കൽ കോളേജിലെ ഇഎൻടി അസി. പ്രൊഫസർ ഡോ. അരുണാണ് വീഡിയോയിൽ ഉള്ളത്. ഡോക്‌ടർ രോഗിയെ പരിശോധിക്കുന്നതു കണ്ട് സമീപത്തുള്ള ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്.
ഡോക്‌ടർ ഡ്യൂട്ടി ടൈം കഴിഞ്ഞ് കാറിൽ പോകുമ്പോഴാണ് കൈ ഒടിഞ്ഞ് പ്ളാസ്‌റ്ററിട്ട ഒരു സ്‌ത്രീ ഓട്ടോയിലെത്തിയത്. ഇവരെ കണ്ടപ്പോൾ ഡോക്‌ടർ കാറിൽനിന്നിറങ്ങി ഇവരോട് കാര്യങ്ങൾ തിരക്കി, പരിശോധിച്ച് മരുന്നും എഴുതി നൽകുകയായിരുന്നു.ഡ്യൂട്ടിസമയം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് തിരികെപ്പോകുന്ന ഡോക്ടർ രോഗിയായ സ്ത്രീയെ കണ്ടപ്പോൾ കാറിൽനിന്നിറങ്ങി. രോഗവിവരങ്ങൾ തിരക്കി ഇവരുടെ കൈയിൽനിന്ന് എക്സറേ വാങ്ങി പരിശോധിച്ച് മരുന്നും എഴുതിനൽകി. ഡ്യൂട്ടിസമയം കഴിഞ്ഞിട്ടും രോഗിയെ പരിശോധിക്കുന്ന ഈ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ കൈയടി നേടുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanthosh.meesha%2Fposts%2F4432113603523220&show_text=true&width=500
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















