തിരുവനന്തപുരം :ദത്ത് വിവാദത്തിൽ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി അനുപമയുടെയും പങ്കാളി അജിത്തിന്റെയും വിശദമായ മൊഴി ശിശുവികസന ഡയറക്ടർ ടി.വി.അനുപമ രേഖപ്പെടുത്തി. അഞ്ചര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. കുട്ടിയുടെ ദത്ത് താൽകാലികമായി തടഞ്ഞ കോടതി നടപടികളിലടക്കം നിർണായകമാകുന്നത് വകുപ്പ് തല അന്വേഷണ റിപ്പോർട്ടായതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്.
കുട്ടിയെ നഷ്ടമായത് മുതലുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞെന്നും ശിശുക്ഷേമസമിതിക്കും സിഡബ്ല്യുസിയ്ക്കും എതിരായ തെളിവുകൾ ഹാജരാക്കിയെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അനുപമ പറഞ്ഞു. അതോടൊപ്പം ശിശുക്ഷേമസമിതിയിലെ മുൻ ജീവനക്കാരൻ ശശിധരന്റെ മൊഴിയെടുക്കണമെന്ന പുതിയ ആവശ്യവും അനുപമ മുന്നോട്ട് വച്ചു. ശശിധരന് ദത്ത് നടപടികളിൽ അറിവുണ്ടെന്നാണ് കരുതുന്നതെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് ശശിധരൻ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















