നിവേദ്യം എന്ന ആദ്യ സിനിമയിലൂടെത്തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഭാമ. മലയളത്തിലും മറ്റ് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് നിവേദ്യത്തിലെ കഥാപാത്രമാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. എങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ചർച്ചാ വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചെറിയ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷമാണ് ഭാമ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
ഭാമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. “ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്,” എന്നാണ് ചിത്രം പങ്കുവച്ച് ഭാമ കുറിക്കുന്നത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















