തടാകത്തിൽ നീന്തിക്കൊണ്ടിരിക്കെ യുവാവിനെ ചീങ്കണ്ണി പിന്തുടർന്നു വന്ന് കടിച്ചു. ബ്രസീലിൽ നിന്നുള്ള പേടിപ്പെടുത്തുന്ന ഒരു വിഡിയോ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിനോദസഞ്ചാരത്തിന് പ്രശസ്തമായ ലാഗോ ഡാ അമോർ എന്ന സ്ഥലത്താണ് സംഭവം. ഒക്ടോബർ 23–ന് വൈകുന്നേരം 4.40–ഓടെയാണ് യുവാവ് തടാകത്തിൽ നീന്താനായി ഇറങ്ങിയത്.
തടാകം ചീങ്കണ്ണികളാൽ നിറഞ്ഞതാണ്. തടാകത്തിൽ ഇറങ്ങുന്നത് അപകടം എന്ന് കാണിക്കുന്ന നിരവധി ബോർഡുകൾ സ്ഥലത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് ഇയാൾ നീന്താനായി ഇറങ്ങിയത്. 30 മീറ്ററോളം നീന്തിക്കഴിഞ്ഞപ്പോൾ ഇയാൾക്ക് നേരെ ഒരു ചീങ്കണ്ണി ചീറിപ്പാഞ്ഞു. തന്റെ തെറ്റ് അപ്പോഴാണ് യുവാവിന് മനസ്സിലായത്. തീരത്തേക്ക് തിരിച്ച് നീന്തി രക്ഷപ്പെടാനായി ഇയാളുടെ ശ്രമം. പിന്നാലെ പാഞ്ഞെത്തിയ ചീങ്കണ്ണിക്ക് പക്ഷേ ഇയാളുടെ അടുത്തെത്താൻ അധികസമയം വേണ്ടി വന്നില്ല. യുവാവിന്റെ കയ്യിൽ ചീങ്കണ്ണി ദേഷ്യത്തോടെ കടിച്ചു. കയ്യിൽ വലിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയെങ്കിലും യുവാവ് നീന്തി രക്ഷപെട്ടു. ഭാഗ്യത്തിന് തീരത്തെത്തി. തീരത്തെത്തി ഇയാൾ കൈ വേദനയോടെ തടവുന്നതും വിഡിയോയിൽ കാണാം. വലിയ പരുക്കുകൾ ഇല്ലാതെ ഇയാൾ രക്ഷപെട്ടെന്നാണ് വിവരം.
O CARA NADANDO NO LAGO DO AMOR E NÃO SABIA QUE TEM JACARÉ LÁ, tomou uma mordida só de leve pq o jacaré foi bonzinho pic.twitter.com/eUtWZy83wp
— perdidinha da silva (@ayora_003) October 23, 2021
O CARA NADANDO NO LAGO DO AMOR E NÃO SABIA QUE TEM JACARÉ LÁ, tomou uma mordida só de leve pq o jacaré foi bonzinho pic.twitter.com/eUtWZy83wp
— perdidinha da silva (@ayora_003) October 23, 2021
















