തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ(Mullaperiyar Dam) ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് (high level meeting) കേരളം ഈ ആവശ്യം മുന്നോട്ടുവച്ചത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി നിർദ്ദേശം കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിൻ്റെ ആവശ്യം ഇന്ന് തള്ളി.
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരള അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജല കമ്മീഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജുമാണ് യോഗത്തിൽ പങ്കെടുത്തത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe; Kerala at the High Level Committee Meeting

















