മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് തമിഴ്നാടിനോടു ഇടുക്കി കലക്ടർ ഷീബ ജോർജ് അഭ്യര്‍ഥിച്ചു. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. 2018ലേതുപോലുള്ള സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ ചേർന്ന യോഗത്തിന് ശേഷമാണ് കലക്ടർ മാധ്യമങ്ങളെ കണ്ടത്.
അതിനിടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് 137.60 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാല്‍ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. കേരള -തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















