ഇരിട്ടി:ഏറെക്കാലത്തിനു ശേഷം സ്കൂൾ തുറക്കുന്ന ആവേശത്തിലാണ് വിദ്യാർഥികൾ എന്നാൽ കാര്യങ്ങൾ ഇവിടെ തകിടം മറിയുകായാണ് ശുചിമുറിയിൽ ബോംബ് സൂക്ഷിച്ചു വച്ച് വീണ്ടും ജില്ലയുടെ അക്രമരാഷ്ട്രീയം പുറത്ത് വന്നിരിക്കുകായാണ് കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്താണു ബോംബ് കണ്ടെത്തിയിരിക്കുന്നത്. അടച്ചുറപ്പില്ലാത്ത, കാട് മൂടിക്കിടക്കുന്ന സ്ഥലത്തെ ശുചിമുറിയിൽ നിന്നാണു ബോംബ് കണ്ടെത്തിയത്. 2 മാസം മുൻപ്, മുഴക്കുന്നിലെ ഒരു സ്കൂൾ കോംപൗണ്ടിൽ നിന്ന് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു.
ഇക്കൊല്ലം മേയ് 4നാണു തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്ല്യാട്ടേരിയിൽ പറമ്പിൽ നിന്ന് ബോംബ് കിട്ടിയത് . ഐസ്ക്രീം ബോംബ് പന്താണെന്നു കരുതി വീടിനുള്ളിൽകുട്ടികൾ കൊണ്ടുവന്നു.തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ 2 പിഞ്ചുകുഞ്ഞുങ്ങൾക്ക് പരുക്കേറ്റു ചോതാവൂർ സ്കൂളിനു സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോംബ് പൊട്ടി കുട്ടികൾക്കു പരുക്കേറ്റ സംഭവമുണ്ടായിരുന്നു. മണലിനടിയിൽ സൂക്ഷിച്ചു വച്ച ബോംബ് കുട്ടികൾ മണലിൽ കളിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പാനൂർ ഹൈസ്കൂളിലെ സ്റ്റാഫ് റൂമിൽ, അധ്യാപകന്റെ ബാഗിൽ നിന്നു ബോംബ് വീണു പൊട്ടിത്തെറിച്ചതും ഏറെ വിവാദമുയർത്തിയിരുന്നു.ഇത്രെയും സാംഭാവങ്ങൾ ഉണ്ടായിട്ടും പിന്നെയും ആവർത്തിക്കുന്നതാണ് അത്ഭുതമുളവാക്കുന്നത്