ടെഹ്റാൻ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് വിദേശികൾക്കുള്ള യാത്രാവിലക്ക് നീക്കി ഇറാൻ. വിദേശത്തു നിന്ന് വരുന്ന രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആന്റിവൈറസ് ടാസ്ക് ഫോഴ്സ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അനുമതി നല്കിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്തെ ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് യാത്രാവിലക്ക് പിൻവലിച്ചത്. 2020-21 ൽ ടൂറിസം മേഖലയിൽ 1.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഇറാനുണ്ടായത്. കോവിഡ് വാക്സിൻ രണ്ട് ഡോസും എടുക്കാത്തവരാണെങ്കിൽ അവരുടെ പക്കൽ 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ യാത്രാനുമതി നല്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















