തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയോട് അടുക്കുന്നു. 137.60 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പിൽവേ വഴി ജലമൊഴുക്കി വിടാൻ കേരളം തമിഴ്‌നാടിന് കത്തയച്ചു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
കേരളവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണം. അങ്ങനെയെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















