പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണം 15 ആയി. നിരവധി ആളുകൾക്കു പരിക്കേറ്റു. കുറാം ജില്ലയിൽ മൂന്നു ദിവസമായി സംഘർഷം തുടരുകയാണ്.വനഭൂമിയെ സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിനു വഴിവച്ചത്.
വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കുറാം ജില്ലാ ഭരണകൂടം പ്രദേശത്ത് സെല്ലുലാർ സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. ശനിയാഴ്ച വൈകുന്നേരം തേരി മെഗൽ ഗ്രാമത്തിലെ ഗൈദു ഗോത്രത്തിൽപ്പെട്ടവർ വിറകുശേഖരിക്കാൻ വന്ന പെവർ ഗോത്രവർഗക്കാർക്കു നേരേ വെടിയുതിർത്തതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കുറാമിലെ അപ്പർ ഡിവിഷനിൽ വനഭൂമി സംബന്ധിച്ച് ഇരുഗോത്രവും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തർക്കഭൂമിയിൽനിന്നു വിറക് ശേഖരിക്കുന്നതിൽനിന്ന് ഇരുഗോത്രങ്ങളെയും വിലക്കിയിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















