മലപ്പുറം; കൊണ്ടോട്ടി കോട്ടുക്കരയില്‍ കോളജ് വിദ്യാർഥിനിക്കുനേരെ ആക്രമണം. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് കൊണ്ടോട്ടിയിലെ കോളേജിലേക്ക് പോകും വഴിയിലാണ് 21 കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന അഞ്ജാതന് പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ചെറുത്ത പെണ്‍കുട്ടിയെ അക്രമി കല്ല് കൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചു.
പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി. തുടര്‍ന്ന് പ്രദേശവാസികള്‍ സമീപ സ്ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















