വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് (Pranav Mohanlal) ഹൃദയത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യഗാനം പുറത്തു വിട്ടു.ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‍കരിച്ചിരിക്കുന്നത്.
പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ഹേഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധായകൻ. ഹേഷാം അബ്‍ദുള്‍ വഹാബിന് ഒപ്പം ദര്‍ശന രാജേന്ദ്രനും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. പ്രണവിന്റെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം എഴുതിയിരിക്കുന്നത് അരുണ്‍ അലാട്ട് ആണ്.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















