തിരുവനന്തപുരം: അനുപമ (Anupama S Chandran) അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ (child adoption) സംഭവത്തിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ എകെജി സെന്‍ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരം തേടി. എകെജി സെന്ററിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച.
അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പൻ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. അനുപമയുടെ അച്ഛനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ആനാവൂര്‍ നാഗപ്പൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആനാവൂര്‍ നാഗപ്പന്‍റെ വിശദീകരണം തള്ളി അനുപമയും അജിത്തും രംഗത്തെത്തിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമയും പ്രതികരിച്ചിരുന്നു.
കേന്ദ്ര നേതാക്കൾ പോലും ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന പ്രശ്നം പാർട്ടിയെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനുമെതിരെ പാർട്ടി നടപടിക്കാണ് സാധ്യത. പക്ഷെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷിജുഖാന് വീഴ്ച പറ്റിയില്ലെന്നാണ് സംഘടനയുടെ നിലപാട്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















