കോട്ടയം: എംജി യൂണിവേഴ്‌സിറ്റി(MG University) സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ്(AISF) വനിതാ നേതാവിൻ്റെ മൊഴിയെടുക്കുന്നു. കോട്ടയത്തുനിന്നെത്തിയ പോലീസ് സംഘം പറവൂര്‍ സ്റ്റേഷനില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കോട്ടയത്ത് ഹാജരാകാനില്ലെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ എഐഎസ്എഫ് വനിതാ നേതാവ് അറിയിച്ചിരുന്നു.
തുടര്‍ന്നാണ് പറവൂരിലെത്തി പോലീസ് മൊഴിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ പറവൂരിലെ സിപിഐ(CPI) ഓഫിസില്‍ വെച്ച് മൊഴിയെടുക്കണമെന്ന് സിപിഐ നേതാക്കളും വനിതാ നേതാവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പോലീസ് അനുവദിച്ചില്ല.
ഇതിനിടെ തനിക്കെതിരെ മോശമായി പെരുമാറിയ എസ്എഫ്‌ഐയുടെ(SFI) എറണാകുളം ജില്ലാ പ്രസിഡന്റ് പി എം ആര്‍ഷോ, വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം കെ എം അരുണ്‍ എന്നിവരുടെ പേരുകള്‍ പരാതിയില്‍ നല്‍കിയിട്ടും പോലീസിൻ്റെ പ്രതിപ്പട്ടികയില്‍ ഇരുവരുടെയും പേരുകളില്ലെന്ന് എഐഎസ്എഫ് നേതാവ് ആരോപിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















