മോഹൻലാൽ(Mohanlal) ചിത്രം ‘മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം'(Marakkar Arabikadalinte Simham) ഒ.ടി.ടിയിൽ(OTT) റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂര്‍(Antony Perumbavoor). റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി(Amazon Prime) ചർച്ച തുടങ്ങി. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു.
തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തീയറ്റർ അല്ലെങ്കിൽ ഒ.ടി.ടി. അനുകൂല സാഹചര്യമൊരുക്കിയാൽ തീയറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















