േഭാപാൽ: മധ്യപ്രദേശിൽ സിനിമ പ്രവർത്തകർക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം. പ്രമുഖ നിർമാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ ദേഹത്ത് മഷിയൊഴിച്ചായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. അദ്ദേഹത്തിെൻറ വെബ്സീരിസായ ‘ആശ്രം’ ഹിന്ദുയിസത്തെ അപമാനിക്കുന്നതാണെന്നാണ് ബജ്രംഗ്ദളിെൻറ ആരോപണം. സീരീസിെൻറ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
സീരീസിെൻറ മൂന്നാം സീസൺ ചിത്രീകരണത്തിനിടെയായിരുന്നു ആക്രമണം. ബോബി ഡിയോളാണ് സീരീസിൽ മുഖ്യവേഷത്തിലെത്തുന്നത്. ഭോപാലിലെ പഴയ ജയിൽ പരിസരത്തായിരുന്നു ചിത്രീകരണം. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ബജ്രംഗ്ദൾ പ്രവർത്തകർ സെറ്റ് തകർക്കുന്നതും അണിയറ പ്രവർത്തകരെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. ‘പ്രകാശ് ഝാ മൂർദാബാദ്, ബോബി ഡിയോൾ മൂർദാബാദ്, ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആക്രമണം.
Activists of the Bajrang Dal allegedly went on the rampage during the ongoing shooting of Prakash Jha directed web series Ashram-3 in Bhopal, ransacking property, including vehicles and also assaulting crew members @ndtv @ndtvindia pic.twitter.com/VbQvGtxqOy
— Anurag Dwary (@Anurag_Dwary) October 24, 2021
















