തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടറും സ്ത്രീപക്ഷ പ്രവര്‍ത്തകയുമായ അഡ്വ ടി ഗീനാകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ അനുപമ.
തന്നെയും പങ്കാളിയേയും തെറ്റിദ്ധരിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുകയും കുഞ്ഞിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. നിയമം കുട്ടിയെ വളര്‍ത്താന്‍ അനുവദിക്കിലെന്നും ഗീനാകുമാരി പറഞ്ഞിരുന്നുവെന്ന് അനുപമ പറഞ്ഞു. പങ്കാളി അജിത്തിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.
സിപിഎം(CPM) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെ(Brinda Karat) സിപിഎം നേതാവുകൂടിയായ ഗീനാകുമാരി തെറ്റിദ്ധരിപ്പിച്ചെന്നും അനുപമ പറഞ്ഞു. ബൃന്ദ കാരാട്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും അനുപമ വെളിപ്പെടുത്തുന്നു. വാസ്തവവിരുദ്ധമെന്നും അനുപമയോട് സംസാരിച്ചിട്ടില്ലെന്നും ഗീനാകുമാരി വ്യക്തമാക്കി.
വിവാഹമോചനവുമായി ബന്ധപ്പെട്ട് അജിത്ത് വന്നുകണ്ടു. സംസാരരീതി സഭ്യതയ്ക്ക് നിരക്കാത്തതിനാല്‍ മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. വൃന്ദ കാരാട്ടിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം അവരോട് തന്നെ ചോദിക്കാമെന്നും ഗീനാകുമാരി മറുപടി നൽകി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















