പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ഫ്ലാറ്റിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 9.45നാണ് പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്ലാറ്റിൽ തീപടർന്നത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അഗ്നിബാധയ്‌ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഫ്‌ളാറ്റിൽ പുക ഉയരുന്നത് കണ്ടതോടെ ആളുകൾ ഇറങ്ങി ഓടി. തുടർന്ന് നാട്ടുകാർ കൗൺസിലർ എം സുലൈമാനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫ്‌ളാറ്റിൽ അവശേഷിച്ച മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. തീപടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തിച്ചത്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















