തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു.
ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സർക്കാർ ഉത്തരവ്. ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്താം. അെല്ലങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ/ഒമ്പതര മുതൽ മൂന്നര വരെ/പത്ത് മുതൽ നാലുവരെ സമയക്രമങ്ങളിലൊന്ന് തെരഞ്ഞെടുക്കാം.

















