കുമളി; മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 137.5 അടിയാണ് ഡാമിലെ ജലനിരപ്പ്. 138 അടിയായി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ തമിഴ്‌നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.അതിനിടെ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















