തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് (MullaperiyarDam) പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് (Prithviraj) രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ ഫേസ്ബുക്കിലൂടെയായിരുന്നു പൃഥ്വിരാജിന്‍റെ പ്രതികരണം.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F451747752984450&show_text=true&width=500
കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുക. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചിരുന്നു. വൈഗൈ ഡാമിലേക്കുള്ള ടണൽ വഴി ജലം കൊണ്ട് പോകണമെന്നും ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുമ്പ് സംസ്ഥാനത്തിന് അറിയിപ്പ് നൽകണമെന്നും കത്തിലുണ്ടായിരുന്നു. കേരളം ഉരുൾപൊട്ടൽ അടക്കമുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ അഭിമുഖീകരിച്ചു. മുല്ലപ്പെരിയാർ ഉൾക്കൊള്ളുന്ന ഇടുക്കി ജില്ലയിൽ വലിയ അളവിൽ മഴ പെയ്തു. മുല്ലപ്പെരിയാർ ഡാമിലെ ജലം 133 അടിക്ക് മുകളിൽ വന്നപ്പോൾ തന്നെ സമീപ പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് നടപടികൾ സ്വീകരിച്ചിരുന്നു. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന് മുല്ലപ്പെരിയാറിലെ വെള്ളം എത്തിക്കുന്ന ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കത്തിൽ പറഞ്ഞു.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















