കമല്‍ ഹാസൻ്റെ(Kamal Haasan) ‘വിക്രമി’ല്‍(Vikram) വില്ലനായി ചെമ്പന്‍ വിനോദ് ജോസ്(Chemban Vinod Jose) എത്തുന്നു. കമല്‍ ഹാസനും ഫഹദ് ഫാസിലും(Fahadh Faasil) വിജയ് സേതുപതിയും(Vijay Sethupathi) ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘വിക്രം’. കൈദി(Kaithi), മാസ്റ്റര്‍(Master) എന്നീ സിനിമകള്‍ ഒരുക്കിയ ലോകേഷ് കനകരാജ്(Lokesh Kanagaraj) ആണ് വിക്രമിൻ്റെ സംവിധാനം നിർവഹിക്കുന്നത്. ‘വിക്ര’മിലെ മലയാള സിനിമ താരങ്ങളുടെ സാനിധ്യം ചിത്രീകരണം ആരംഭിച്ചത് മുതല്‍ ശ്രദ്ധേയമായിരുന്നു. ഫഹദിന് പുറമെ കാളിദാസ് ജയറാം(Kalidas Jayaram), നരേന്‍(Narain) എന്നിവരും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ്.
അഭിനേതാക്കള്‍ക്ക് പുറമെ ‘വിക്ര’മിൻ്റെ ഛായാഗ്രാഹകനും മലയാളിയായ ഗിരീഷ് ഗംഗാധരനാണ്(Girish Gangadharan). ജല്ലിക്കെട്ട്(Jallikattu), ജിന്ന്(Jinn) എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ‘വിക്രം’.
‘ഭീമൻ്റെ വഴി'(Bheemante Vazhi) ആണ് ചെമ്പന്‍ വിനോദ് പ്രധാന റോളില്‍ എത്തുന്ന അടുത്ത റിലീസ് ചിത്രം. ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഷറഫ് ഹംസയാണ്(Ashraf Hamza) സംവിധാനം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ്(Kunchacko Boban) നായകന്‍. ആഷിക് അബു(Aashiq Abu), റിമാ കല്ലിങ്കല്‍(Rima Kallingal), ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ‘ഭീമൻ്റെ വഴി’ക്കും ക്യാമറ കൈകാര്യം ചെയ്തത്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















