ബഹ്റൈൻ :ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിെന്‍റ മകന്‍ സുകൃത് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ അദ്ലിയയിലെ വീട്ടില്‍നിന്ന് വ്യായാമത്തിന് ഇറങ്ങിയതാണ്. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തിെന്റ പിന്നിലാണ് മൃതദേഹം കണ്ടത്.
ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയാണ് സുകൃത്. മാതാവ്: ചേതന. സഹോദരന്‍ തന്‍മയ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.
















