തിരുവനന്തപുരം: അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്(Brinda Karat). മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് സംഭവിച്ചത്. അനുപമയ്ക്ക്(Anupama) കുഞ്ഞിനെ തിരികെ നല്‍കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അനുപമയുടെ വിഷയത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പി കെ ശ്രീമതി. സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് അനുമപയുടെ പ്രശ്നം തന്നെ അറിയിച്ചതെന്നും ശ്രീമതി പറഞ്ഞു.
അതേസമയം, സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍(A Vijayaraghavan). നീതി ഉറപ്പാക്കാന്‍ ഒപ്പമുണ്ടാകും. അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണം. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുവനന്തപുരം ജില്ലാനേതൃത്വം ഇടപെട്ടതാണ്. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാനാകില്ല. ഒരു തെറ്റിനെയും പാര്‍ട്ടി പിന്താങ്ങില്ല. ബന്ധപ്പെട്ട മന്ത്രി അനുപമയുമായി സംസാരിച്ചു. പാര്‍ട്ടി അറിഞ്ഞാണ് കുഞ്ഞിനെ ദത്തുനല്‍കിയതെന്ന ആരോപണം എ വിജയരാഘവന്‍ തള്ളി.

















