അജ്മൻ: സിറ്റി കോളജ് ഇൻറർനാഷനൽ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവാതിര, നാടൻ പാട്ട്, ഓണപ്പാട്ട്, സംഘഗാനം, നൃത്തനൃത്യങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, പൂക്കളമത്സരം, വടംവലി എന്നിവ നടന്നു.
സി.ഇ.ഒ ഡോ. വി.ടി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. അറബിക് വിദഗ്ധൻ അബ്ദുൽ ഗഫാർ, മത്സരപരീക്ഷ പരിശീലകൻ ബിജു തുളസീധരൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ ഷിഫാന താമരശ്ശേരി സ്വാഗതവും ദേവിക നന്ദിയും പറഞ്ഞു.
















