ആകര്‍ഷകമായ ശമ്പളം. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍. ആരോഗ്യ പരിചരണത്തിനും വാര്‍ദ്ധക്യ കാല ജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ ഒരു ശരാശരി മലയാളിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക അനിശ്ചിതാവസ്ഥയും മൂലം കൂടുതല്‍ പേര്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തന്നെ മലയാളികള്‍ കുടിയേറാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.
എന്നാല്‍ കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നവരില്‍ ചിലരെങ്കിലും വ്യാജ ഇമിഗ്രേഷന്‍ ഏജന്റുമാരുടെയും ഏജന്‍സികളുടെയും വലയിലകപ്പെട്ട് വഞ്ചിതരാകാറുണ്ട്. കുടിയേറ്റത്തെ പറ്റിയുള്ള ആളുകളുടെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഇത്തരം വ്യാജന്മാര്‍ മോഹനവാഗ്ദാനങ്ങളുമായെത്തി ലക്ഷങ്ങള്‍ തട്ടിക്കുന്ന സംഭവങ്ങള്‍ തുടര്‍കഥയാകുന്നു. ഇതിനാല്‍ കാനഡയിലേക്ക് കുടിയേറുന്നവര്‍ തങ്ങളുടെ ഇമിഗ്രേഷന്‍ ഏജന്‍റിനെ വളരെ ശ്രദ്ധിച്ച് സൂക്ഷ്മതയോടെ മാത്രമേ തിരഞ്ഞെടുക്കാവൂ. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇത് അങ്ങേയറ്റം സുപ്രധാനമാകുന്നത്. ഒന്നാമതായി കുടിയേറ്റപ്രക്രിയയുടെ ഭാഗമായി അപേക്ഷാ ഫീസ് അടക്കം ചെറുതല്ലാത്ത ഒരു തുക നിങ്ങള്‍ ഇമിഗ്രേഷന്‍ ഏജന്‍റിന് കൈമാറേണ്ടതുണ്ട്. വ്യാജ ഏജന്‍റിന്‍റെ കെണിയില്‍ അകപ്പെട്ടാല്‍ ഈ പണം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. രണ്ടാമതായി അപേക്ഷ നല്‍കുമ്പോൾ പങ്കുവയ്ക്കുന്ന നിങ്ങളുടെ സ്വകാര്യമായ പല വിവരങ്ങളും ഈ വ്യാജ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. നിങ്ങളുടെ പാസ്പോര്‍ട്ട്, ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വിവാഹം, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പല തരത്തില്‍ ദുരുപയോഗത്തിന് വിധേയമാകാം.
നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന നിരവധി ഏജന്‍സികള്‍ക്കിടയില്‍ ഏതൊക്കെയാണ് വിശ്വാസ്യയോഗ്യമായത്, ഏതൊക്കെയാണ് വ്യാജന്‍ എന്ന് കണ്ടെത്തുക സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഇതിന് ആദ്യം ചെയ്യേണ്ടത് ഏജന്‍സിയെപ്പറ്റി വിശദമായി പഠിക്കുകയെന്നതാണ്. ഏജന്‍സിയെ പറ്റി ഇന്‍റര്‍നെറ്റുവഴിയും അല്ലാതെയും നിങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തണം. ഏജന്‍സിയുടെ സേവനം മുന്‍പ് സ്വീകരിച്ചിട്ടുള്ളവരോട് സംസാരിക്കുന്നത് ഗുണം ചെയ്യും. ഏജന്‍സി നിങ്ങളോട് ആശയവിനിമയം ചെയ്യുന്ന രീതി ശ്രദ്ധിക്കുന്നത് അവര്‍ പ്രഫഷണലുകളാണോ എന്ന് തീരുമാനിക്കാന്‍ സഹായകമാണ്.
ഏജന്‍സികളോട് ആശയവിനിമയം നടത്തുമ്പോൾ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
ഇ മെയില്‍ വിലാസം
ഒരു യഥാര്‍ത്ഥ പ്രഫഷണല്‍ ഇമിഗ്രേഷന്‍ ഏജന്‍സിക്ക് വ്യക്തികളുടേത് പോലെയുള്ള ഇമെയില്‍ ഡൊമെയ്ന്‍ ആവില്ല ഉണ്ടാകുന്നത്. അവരുടെ കമ്പനി പേര് കൂട്ടിചേര്‍ത്തുള്ള ഇമെയില്‍ ആകും അവര്‍ ആശയവിനിമയത്തിന് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് കാനപ്രൂവ് ആണ് നിങ്ങളുടെ ഇമിഗ്രേഷന്‍ ഏജന്‍സി എങ്കില്‍ xyz@canapprove.com എന്നതുപോലുള്ള ഇ മെയില്‍ വിലാസത്തില്‍ നിന്നായിരിക്കും നിങ്ങള്‍ക്ക് മെയിലുകള്‍ ലഭിക്കുക. അതൊരിക്കലും xyz@gmail.com അല്ലെങ്കില്‍ abc@yahoo.com എന്നിങ്ങനെയുള്ള വിലാസങ്ങളില്‍ നിന്നായിരിക്കില്ല.
ICCRC റെജിസ്ട്രേഷന്‍
വിശ്വസിക്കാവുന്ന കനേഡിയന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ്സ് ഓഫ് കാനഡ റെഗുലേറ്ററി കൗണ്‍സിലില്‍( ICCRC) റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. ഇത്തരത്തില്‍ ICCRCയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ് അഥവാ ഇമിഗ്രേഷന്‍ വക്കീലിനെ റെഗുലേറ്റഡ് കനേഡിയന്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ് (RCIC) എന്നാണ് വിളിക്കുന്നത്. ICCRCയുടെ വെബ്സൈറ്റില്‍ കയറി നിങ്ങളുടെ ഇമിഗ്രേഷന്‍ ഏജന്‍സിയെ പ്രതിനിധീകരിക്കുന്ന RCICയുടെ പേര് അല്ലെങ്കില്‍ റെജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ അതില്‍ കാണുവാന്‍ സാധിക്കും.
പണം ആവശ്യപ്പെടുന്ന രീതി
യഥാര്‍ത്ഥത്തിലുള്ള ഒരു ഇമിഗ്രേഷന്‍ ഏജന്‍സിയും വാട്ട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും ചാറ്റ് ആപ്പുകള്‍ വഴിയോ നിങ്ങളോട് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയോ പണം നിക്ഷേപിക്കുന്നതിനുള്ള ലിങ്കുകള്‍ അയച്ചുതരികയോ ചെയ്യില്ല. മികച്ച ഇമിഗ്രേഷന്‍ ഏജന്‍സികള്‍ക്കെല്ലാം തന്നെ സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്‍റ് പേജുകള്‍ ഉണ്ടായിരിക്കും.
വെബ്സൈറ്റ്
നിങ്ങള്‍ ഒരു ഇമിഗ്രേഷന്‍ ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് നിര്‍ബന്ധമായും അവരുടെ വെബ്സൈറ്റ് പരിശോധിച്ചിരിക്കണം. വെബ്സൈറ്റില്‍ കയറുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക:
∙ കമ്പനിയുടെ അതേ പേര് തന്നെയാണോ വെബ്സൈറ്റ് URLല്‍ ഉള്ളത്?
∙ URLന്‍റെ ഇടതുവശത്ത് പാഡ്ലോക്ക് അഥവാ താഴിന്‍റെ ചിഹ്നം ഉണ്ടോ?
∙ വെബ്സൈറ്റില്‍ അനവധി അക്ഷര, വ്യാകരണ തെറ്റുകള്‍ ഉണ്ടോ?
∙ വിവിധ സോഷ്യല്‍ മീഡിയകളുടെ ചിഹ്നങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ കമ്പനിയുടെ പേജുകളില്‍ത്തന്നെയാണോ എത്തുന്നത്?
∙ വെബ്സൈറ്റിന്‍റെ ഉള്ളടക്കം മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ?
വെബ്സൈറ്റില്‍ നടത്തുന്ന ഇത്തരം പ്രാഥമിക പരിശോധനകളിലൂടെ ഏജന്‍സിയുടെ വിശ്വാസ്യതയെ പറ്റി ഏകദേശ ധാരണ ലഭിക്കുന്നതാണ്.
അവിശ്വസനീയ വാഗ്ദാനങ്ങള്‍
അവിശ്വസനീയവും ആകര്‍ഷകവുമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ചില ഏജന്‍സികള്‍ ആളുകളെ കബളിപ്പിക്കുന്നത്. കാനഡയില്‍ സ്ഥിരതാമസത്തിന് അനുമതി ഉറപ്പായും ലഭിക്കുമെന്ന ഗ്യാരന്‍റി, കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന വളരെ ഉയര്‍ന്ന ശമ്പളം, അപേക്ഷ അതിവേഗത്തില്‍ തീര്‍പ്പാക്കല്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെല്ലാം വ്യാജ ഏജന്‍സികളുടെ ലക്ഷണങ്ങളാണ്. കാനഡയിലേക്ക് കുടിയേറുവാനായി അപേക്ഷ നല്‍കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതിനാല്‍ തന്നെ ഇമിഗ്രേഷന്‍ ഏജന്‍സികളുടെ സേവനം പലര്‍ക്കും അത്യന്താപേക്ഷിതമാണ്. അതേ സമയം വ്യാജ ഇമിഗ്രേഷന്‍ ഏജന്‍സികളുടെ വലയില്‍ അകപ്പെടാതെ നോക്കുകയും വേണം. വിദഗ്ദ്ധരും വിശ്വസ്തരുമായ കണ്‍സള്‍ട്ടന്‍ട്ടന്‍റുമാരെ കണ്ടെത്തി അവരുടെ സഹായം തേടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്
സമയവും പണവും ലാഭം
കാനഡ കുടിയേറ്റത്തിനു വേണ്ടി നേരിട്ട് അപേക്ഷ നല്‍കാനും ഒരാള്‍ക്ക് സാധിക്കും. എന്നാല്‍ ഈ അപേക്ഷാപ്രക്രിയയെപ്പറ്റി പഠിക്കുവാന്‍ തന്നെ അനവധി മണിക്കൂറുകള്‍ ഇന്‍റര്‍നെറ്റിനുമുമ്പില്‍ ചെലവഴിക്കേണ്ടി വരും. അതേസമയം ഈ മേഖലയില്‍ അറിവും പ്രവൃത്തിപരിചയവുമുള്ള ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായമുണ്ടെങ്കില്‍ ഈ പ്രക്രിയ കുറച്ചുകൂടി എളുപ്പമാകും. കൂടാതെ സ്വയം അപേക്ഷിക്കുമ്പോള്‍ അപേക്ഷയില്‍ എന്തെങ്കിലും തെറ്റു വരുന്ന പക്ഷം വീണ്ടും അപേക്ഷിക്കേണ്ടതായി വരും. ഇതുമൂലം ഒരുപാട് പണവും സമയവും നഷ്ടമാകും. ഇതൊഴിവാക്കാന്‍ വിദഗ്ദ്ധരായ ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടുകയാണ് ഉത്തമം.
അപേക്ഷ തയ്യാറാക്കുന്നതിനും ഡോക്യുമെന്‍റേഷനും സഹായം
കുടിയേറ്റത്തിനായുള്ള നിങ്ങളുടെ അപേക്ഷ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാനും കണ്‍സള്‍ട്ടന്‍റ് നിങ്ങളെ സഹായിക്കും. മാത്രമല്ല, ഏതെല്ലാം രേഖകള്‍ വേണമെന്നറിയാനും അവ തയ്യാറാക്കുവാനും കണ്‍സള്‍ട്ടന്‍റിന്റെ വിലപ്പെട്ട സേവനം ലഭിക്കും.
മാറുന്ന നിയമങ്ങളെപ്പറ്റി ശരിയായ ധാരണ
കാനഡയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. കണ്‍സള്‍ട്ടന്‍റുമാര്‍ ഈ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ അവര്‍ക്ക് ഈ മാറ്റങ്ങളെപ്പറ്റി ശരിയായ ധാരണ ഉണ്ടായിരിക്കുകയും അതിനനുസരിച്ച് അപേക്ഷയും മറ്റു രേഖകളും തയ്യാറാക്കുവാന്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയും ചെയ്യും.
മറ്റു സാധ്യതകള്‍
കാനഡയിലേക്ക് കുടിയേറുവാന്‍ എക്സ്പ്രസ് എന്‍ട്രി, പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം എന്നിങ്ങനെ അനവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒരുപക്ഷേ എക്സ്പ്രസ് എന്‍ട്രി വഴി നിങ്ങള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ സാധിക്കില്ല എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ മറ്റുമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്ന് പറഞ്ഞുതരാന്‍ ഒരു കണ്‍സള്‍ട്ടന്‍റിന് മാത്രമേ സാധിക്കൂ.
കാനഡ കുടിയേറ്റത്തിനു വേണ്ടിയുള്ള അപേക്ഷാപ്രക്രിയ
കാനഡ കുടിയേറ്റത്തിന് നിങ്ങള്‍ക്ക് യോഗ്യയുണ്ടോ എന്നു തീരുമാനിക്കുന്നത് നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, തൊഴില്‍പരിചയം, ഭാഷാപ്രാവീണ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. എക്സ്പ്രസ് എന്‍ട്രി വഴിയാണെങ്കില്‍ കോംപ്രിഹെന്‍സീവ് റാങ്കിങ് സിസ്റ്റം സ്കോര്‍ അഥവാ സി ആര്‍ എസ് സ്കോറിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിങ്ങളുടെ യോഗ്യത നിശ്ചയിക്കുക. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ആണെങ്കില്‍ ഓരോ പ്രവിശ്യയ്ക്കും അവരുടേതായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഇത് കൂടാതെ എഡ്യൂക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്‍റ്, ഭാഷാപരീക്ഷ(ILETS അല്ലെങ്കില്‍ മറ്റേതെങ്കിലും) തുടങ്ങിയവയും കാനഡ കുടിയേറ്റത്തിനായി നിങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ആവശ്യമായി വരും. ഇക്കാര്യങ്ങളിലെല്ലാം ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം തേടാനും കാനഡയില്‍ സ്ഥിരതാമസമാക്കുക എന്ന നിങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാനും കാനപ്രൂവ് പോലുള്ള രാജ്യാന്തര ഇമിഗ്രേഷന്‍ ഏജന്‍സികളുടെ സഹായം തേടാം. കാനഡ കുടിയേറ്റമേഖലയില്‍ ഇരുപത്തിലധികം വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഏജന്‍സിയാണ് കാനപ്രൂവ്.