ന്യൂഡല്‍ഹി: 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാനായത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഇത് ഓരോ പൗരൻ്റെയും വിജയമാണ്. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി വാക്സിനേഷൻ നേട്ടത്തെക്കുറിച്ച് സംസാരിച്ചത്. 100 കോടി എന്നത് വെറും അക്കമല്ല നാഴികക്കല്ലാണ്.
രാജ്യത്തെ മികവിൻ്റെ പ്രതീകമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ ഇന്ത്യ അതിജീവിക്കുമോ എന്നു സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയ ഉല്‍പനങ്ങള്‍ വാങ്ങുന്നത് ശീലമാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. രോഗത്തിന് ആരോടും വിവേചനമില്ല, വാക്സീനേഷനിലും വിവേചനം ഉണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൈയടിച്ചാലും വിളക്ക് കത്തിച്ചാലും കോവിഡ് പോകുമോ എന്ന് പരിഹസിച്ചവരുണ്ട്. അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.