സച്ചിയുടെ സൂപ്പർഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കായ ‘ഭീംല നായക്കി’ന്റെ ലൊക്കേഷൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കുന്ന പവൻ കല്യാണും റാണയുമാണ് ചിത്രത്തിൽ. അയ്യപ്പൻ നായരായി പവനും കോശി കുര്യനായി റാണയും എത്തുന്നു.
തെലുങ്കിൽ അയ്യപ്പൻ നായരുടെ പേര് ഭീംല നായക്കെന്നും കോശി കുര്യന്റേത് ഡാനിയൽ ശേഖർ എന്നുമാണ്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് റാണയുടെ നായിക.
സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
















