തൊടുപുഴ:മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ വീണ്ടും റെഡ് അലർട്ട് നിലവിൽ വന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയ പശ്ചാത്തലത്തിലാണിത്.2398 അടിയിലാണ് ഇപ്പോഴും ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 അടിയിലെത്തി.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്.