പതിനൊന്ന് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ നായകനായി ജയറാം. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സത്യനൊപ്പമുള്ള ചിത്രങ്ങൾ ജയറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക . 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിനും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസൻ തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ചിത്രത്തിന്റെ സഹസംവിധായകനാണ്. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.