തിരുവനന്തപുരം: ആഗസ്ത് 31, സെപ്തംബർ 1,3 തീയതികളിലായി നടന്ന കെ.ടെറ്റ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റിലും (www.pareekshabhavan.gov.in), www.ktet.kerala.gov.in- എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്. നാല് കാറ്റഗറികളിലായി 72229 പേർ പരീക്ഷയെഴുതിയതിൽ 19588 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.
നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനമാണ്. കാറ്റഗറി ഒന്നിൽ 6653 പേർ വിജയിച്ചു. വിജയശതമാനം 33.74%. കാറ്റഗറി രണ്ടിൽ 4581 പേർ വിജയിച്ചു. വിജയശതമാനം 30.95%. കാറ്റഗറി മൂന്നിൽ വിജയം 5849, വിജയശതമാനം 20.51%. നാലാമത്തെ കാറ്റഗറിയിൽ 2505 പേർ പരീക്ഷ വിജയിച്ചപ്പോൾ വിജയശതമാനം 27.25%.