ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി സമ്മാനിച്ചത് . ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി എന്നത്.കേക്കിലും തമാശയാണല്ലോ ചേട്ടാ’ എന്നാണ് ആരാധകരുടെ കമന്റ്. ‘ഇതിപ്പോ പൂവൻകോഴിയാണല്ലോ മുട്ടയിട്ടിരിക്കുന്നത്’, ‘കോഴിയും കിളിയാണല്ലേ?’ എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകൾന്നത്.
2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ്.
സ്റ്റേജ് കലാകാരനായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് രമേശ് പിഷാരടി. 2018–ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.