കേരളം :സംസ്ഥാനത്ത് കനത്ത മഴക്ക് ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.
അതേസമയം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ട പന്തളം ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തീവ്രമഴക്ക് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ക്യാമ്പുകൾ നാല് ദിവസം കൂടി ക്യാമ്പ് തുടരാനാണ് തീരുമാനം. ഇടുക്കി , ഇടമലയാർ ഡാമുകളിലെ ജലം പെരിയാറിൽ എത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. എങ്കിലും അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ മുൻകരുതലിൻറെ ഭാഗമായി രക്ഷപ്രവർത്തനത്തിന് മത്സ്യതൊഴിലാളികളെയടക്കം സജ്ജമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള 33 ഇടങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ മേഖലയിലുളളവർ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ മത്സ്യബന്ധന വള്ളങ്ങളും ജില്ലയിൽ എത്തിച്ചിട്ടുണ്ട്.